headerlogo
politics

മന്ത്രി വീണ ജോർജ് രാജിവെക്കുക; കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി

കുരുടി മുക്കിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

 മന്ത്രി വീണ ജോർജ് രാജിവെക്കുക; കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി
avatar image

NDR News

05 Jul 2025 04:08 PM

അരിക്കുളം: കേരളത്തിലെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കിയ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടി വീട് മുക്കിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ അരിക്കുളം മണ്ഡലം പ്രസിഡൻ്റ് ശശി ഊട്ടേരി അദ്ധ്യക്ഷനായി. സി. രാമദാസ്, കെ. അഷ്റഫ്, ഹാഷിം കാവിൽ, ഒ.കെ. ചന്ദ്രൻ, യൂസഫ് കുറ്റിക്കണ്ടി, മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു. 

     പ്രകടനത്തിന് ശ്രീധരൻ കണ്ണമ്പത്ത്, കെ. ശ്രീകുമാർ, പി.എം. രാധ, ടി.ടി. ശങ്കരൻ നായർ, അനിൽകുമാർ അരിക്കുളം, പി.കെ.കെ. ബാബു, ജലീൽ കെ.എം.എ., രാജീവൻ കെ.പി., പത്മനാഭൻ പുതിയെടത്ത്, സി മോഹൻദാസ്, മനോജ് എളമ്പിലാട്ട്, ദാമു നായർ, എൻ.വി. അഷ്റഫ്, ടി.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.

NDR News
05 Jul 2025 04:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents