മേപ്പയൂരിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും യൂത്ത് ലീഗ്

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ.കെ. റഫീഖ്, വി.പി. ജാഫർ, അജ്നാസ് കാരയിൽ, വി.വി. നസറുദ്ധീൻ, സഹൽ പൊയിൽ, കെ.കെ. മുഹമ്മദ്, ഉമ്മർ ചെറുവാട്ട്, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വം നൽകി.