headerlogo
politics

പി.സി. രാധാകൃഷ്ണൻ അനുസ്മരണം ജൂലൈ 27ന് കൂട്ടാലിടയിൽ

ഡി.കെ.ടി.എഫ്. ബാലുശ്ശേരി മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീധരൻ മെനാച്ചേരി ഉദ്ഘാടനം ചെയ്തു

 പി.സി. രാധാകൃഷ്ണൻ അനുസ്മരണം ജൂലൈ 27ന് കൂട്ടാലിടയിൽ
avatar image

NDR news

07 Jul 2025 09:25 PM

ബാലുശ്ശേരി: ഡി.കെ.ടി.എഫ്. മുൻ സംസ്ഥാന പ്രസിഡൻ്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി.സി. രാധാകൃഷ്ണൻ മാസ്റ്ററുടെ പതിനേഴാമത് അനുസ്മരണ ദിനം സമുചിതമായി ആചരിക്കുവാൻ ഡി.കെ.ടി.എഫ്. ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ജൂലൈ 27ന് രാവിലെ 8:30ന് കായണ്ണയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് രാവിലെ 10 മണിക്ക് കൂട്ടാലിട ഉമ്മൻചാണ്ടി ഭവൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം എന്നിവ നടക്കും. 

      കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീധരൻ മെനാച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ശശിധരൻ മങ്ങര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പി.സി. മോഹനൻ സ്വാഗതവും ബാബു ചേത്തക്കോട്ട് നന്ദിയും പറഞ്ഞു.

      ജയ മോഹൻരാജ്, ദിനകരൻ നായർ, സി.എച്ച്. ബാലൻ, രാജൻ സി., കെ.കെ. ചന്ദ്രൻ, പി.പി. രാജൻ, ചന്ദ്രൻ. പി.പി., ഉന്തുമ്മൽ നാരായണൻ, ശശീന്ദ്രൻ. എം.വി., അശോകൻ കെ., ശങ്കരൻ നായർ അത്തോളി, രാജൻ നായർ മുതലായവർ സംസാരിച്ചു. 

NDR news
07 Jul 2025 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents