ശിവൻകുട്ടിയുടെയും പേരിൽ പ്രചരിക്കുന്ന കാർഡുകൾ വ്യാജം
വെള്ളിയാഴ്ച്ചകളിൽ കുട്ടികൾ പോകുന്നത് നിരോധിക്കുമെന്ന് വി.ശിവൻകുട്ടി പറഞ്ഞിട്ടില്ല

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ കുത്തൊഴുക്കാണ് മതപരമായ ചടങ്ങുകൾക്ക് വെള്ളിയാഴ്ച്ചകളിൽ സ്കൂളിൽനിന്നു കുട്ടികൾ പോകുന്നത് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതായും കാർഡ് പ്രചരിക്കുന്നത് തെറ്റാണെന്ന് വിവിധ മാധ്യമങ്ങളുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. ശിവൻകുട്ടിയുടെ പേരിൽ പ്രചരിക്കുന്ന കാർഡിലെ ഉള്ളടക്കം.
എന്നാൽ പരിശോധിച്ചപ്പോൾ, അദ്ദേഹം അത്തരമൊരു നടപടി കൈക്കൊള്ളുന്നതായി പരാമർശങ്ങളോ വാർത്തകളോ ഉള്ളതായി കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന പോസ്‌റ്റ് കണ്ടെത്തിയിട്ടുണ്ട്. "തെറ്റ് പ്രചരിപ്പിച്ചവർ നിയമനടപടി നേരിടാൻ തയ്യാറായിരിക്കുക' എന്ന മുന്നറിയിപ്പോടെയാണ് മന്ത്രി തന്നെ ഇട്ടിരിക്കുന്ന ഈ പോസ്റ്റ്.