ചാലിക്കരയിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം
ക്രിമിനലുകളായ അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം

ചാലിക്കര: ചാലിക്കരയിലെ ഓട്ടോറിഷാ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ പുളിയൊട്ട് മുക്കിൽ വച്ച് ആക്രമിച്ചതിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. ഷമീർ ചായ കുടിക്കാൻ പോയ സമയത്തു കാരണമില്ലാതെ ഗുണ്ടാ സംഘം ക്രൂരമായി ആക്രമിക്കുക യായിരുന്നുവെന്ന് ചാലിക്കര ശാഖ മുസ്ലിംലിഗ് കമ്മിറ്റി പ്രതിഷേധം ആരോപിച്ചു.നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രിമിനലുകളായ അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് യോഗം ആവശ്യപെട്ടു.
സി. അബ്ദുറഹിമാൻ ആദ്ധ്യക്ഷത വഹിച്ചു. പി. കെ. കെ. നാസർ സ്വാഗതംപറഞ്ഞു. എസ്. കെ. അസ്സയ്നാർ. ടി. കെ. ഇബ്രാഹിം. കെ. അബൂബക്കർ.സി. അബ്ദുള്ള. കെ. എം. ശാമിൽ. കെ. കെ. ഹാരിസ്, എ. നാസർ.ആശിഖ്. കെ. എന്നിവർ സംസാരിച്ചു.