headerlogo
politics

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയാണ് സമരം

 നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
avatar image

NDR News

09 Jul 2025 11:12 AM

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

     കേരള സർവകലാശാലയിൽ നടത്തിയ സമരത്തിൽ 26 പേര് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെ ഉള്ളവരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവ്വകലാശാലയിൽ സമരം ചെയ്ത 4 പേരെയും റിമാൻഡ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

 

 

    Tags:
  • Sf
NDR News
09 Jul 2025 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents