ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച്
എസ് ടി യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു

ബാലുശ്ശേരി : കേരളത്തിലെ ആരോഗ്യമേഖല പാടെ തകിടം മറിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി യുടെ അഭിമുഖ്യത്തിൽ ബാലുശ്ശേരി ഗവ:താലൂക്ക് ആശു പത്രിയിലേക്ക് മാർച്ച് നടത്തി. തുടർന്ന് ആശുപത്രിക്ക് മുമ്പിൽ നടന്ന ധർണ്ണ എസ്.ടി. യു.ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ സൗകര്യം വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു
സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു, കെ.അമ്മദ് കോയ, വി കെ സി.ഉമർ മൗലവി, സിപി.ബഷീർ,ഇബ്രാഹിം കുട്ടി മാസ്റ്റർ, ആനി പുറത്ത് അബ്ദുറഹിമാൻ എം കെ.അബ്ദുസ്സമദ്,സലാം കായണ്ണ, ഓ.എസ്.അസീസ് കൂരാച്ചുണ്ട് മജീദ് ഉള്ളിയേരി പ്രസംഗിച്ചു. ചേലേരി മമ്മുക്കുട്ടി, എംപി.ഹസ്സൻകോയ, വി.എസ്.ഹമീദ്, ബപ്പൻ കുട്ടി നടുവണ്ണൂർ, മജീദ് പാലൊളി, അബുഹജി പാറക്കൽ, റഹ്മാൻ കായണ, ലത്തീഫ് മാസ്റ്റർ പനങ്ങാട്, അസ്ലം ഹമീദ്, ടി പി,പോക്കർ കുട്ടിമാസ്റ്റർ, അസീസ് ബാലുശ്ശേരി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി