headerlogo
politics

കേരളത്തിലെ ആരോഗ്യ മേഖല തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണം: ബി.ജെ.പി

ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ ഉത്ഘാടനം ചെയ്തു

 കേരളത്തിലെ ആരോഗ്യ മേഖല തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണം: ബി.ജെ.പി
avatar image

NDR News

11 Jul 2025 08:25 PM

പേരാമ്പ്ര: കേരളത്തിലെ ആരോഗ്യ മേഖല തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപെട്ട് ബി.ജെ. പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പേരാമ്പ്ര മിനിസിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾ മാത്രമല്ല കൂട്ടിരിപ്പുകാരും സർക്കാറിൻ്റെ അനാസ്ഥ കാരണം മരണപെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ പരിചരിക്കാൻ ഡോക്ടർമാര്യം, മരുന്നും ' അടിസ്ഥാന' സൗകര്യവും ഇല്ലാത്തതിൻ്റെ പേരിൽ സ്വകാര്യ ആശുപത്രികളിലേക്ക് തിരിച്ചയക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നതെന്നും, കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത് തരിപ്പണമാക്കിയ ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. 

    പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഡി.കെ മനു അധ്യക്ഷതവഹിച്ചു . തറമൽ രാഗേഷ്, കെ.കെ രജീഷ്, എം പ്രകാശൻ, ജുബിൻ ബാലകൃഷ്ണൻ, എം ജയസുധ, ഇല്ലത്ത് മോഹനൻ, പി.ബി സന്തോഷ്, കെ.ടി വിനോദ്, കെ.കെ സജീവൻ, ടി.എം ഹരിദാസ്, കോമളചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ എം രവീന്ദ്രൻ, എൻ.കെ വത്സൻ,വിഷ്ണു അരീകണ്ടി എന്നിവർ നേതൃത്ത്വം നൽകി.

 

NDR News
11 Jul 2025 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents