ഭരണവിരുദ്ധ വികാരം മറികടക്കാൻ പിണറായി ആർ എസ് എസു മായി സന്ധി ചെയ്യുന്നു: രാജു പി നായർ
സി.പി.എം. സംഘ പരിവാറിനേക്കാൾ വലിയ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്

നടുവണ്ണൂർ: പിണറായി സർക്കാറിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും ഉണ്ടാക്കിയിട്ടുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ പിണറായി വിജയൻ ആർ എസ്സ് എസ്സുമായി സന്ധി ചെയ്യുകയാണെന്ന് കെ.പി സി സി വക്താവ് രാജു പി നായർ. നടുവണ്ണൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ കുറ്റപത്ര ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകന്ന് പോവുന്നത് മനസ്സിലാക്കിയ സി.പി.എം ഇന്ന് സംഘ പരിവാറിനേക്കാൾ വലിയ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. ഭരണവിരുദ്ധ വികാരത്തെ ഭിന്നിപ്പിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് എ.പി ഷാജി അധ്യക്ഷം വഹിച്ചു. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ, കാവിൽ പി മാധവൻ ,യു വി ബാബു' എം സത്യനാഥൻ മാസ്റ്റർ പ്രശാന്ത് കെ.പി, കെ.പി സത്യൻ കെ.ബാലൻ എന്നിവർ സംസാരിച്ചു