കൂത്താളി നെല്ലിയുള്ളതിൽ റോഡ്; അവഗണന അവസാനിപ്പിക്കണം
മണ്ഡലം പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് ഉദ്ഘാടനം ചെയ്തു

കൂത്താളി: ഗ്രാമ പഞ്ചായത്തിൽ വർഷങ്ങളായി അവഗണിക്കപ്പെടുന്ന പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട നെല്ലിയുള്ളതിൽ ഉന്നതിയിലേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് കൂത്താളി മണ്ഡലം പന്ത്രണ്ടാം വാർഡ് കോൺഗ്രസ് മഹാത്മാ കുടുംബ സംഗമം ആവശ്യപ്പെട്ടു. ഈ കാര്യം ഉന്നയിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗം മണ്ഡലം പ്രസിഡന്റ് രാജൻ കെ. പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി.എ. ജിനീഷ് കുമാർ അദ്ധ്യക്ഷനായി. ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.
പി.സി. രാധാകൃഷ്ണൻ, ഇ.ടി. സത്യൻ, മോഹൻ ദാസ് ഓണിയിൽ, സി. പ്രേമൻ, മഹിമ രാഘവൻ നായർ, കെ.സി. നാരായണൻ, എൻ.പി. ബാലൻ, ഒ.സി. ലീന, പി.കെ. സത്യൻ, എൻ.എൻ.കെ. കുഞ്ഞബ്ദുള്ള, എ കെ. ചന്ദ്രൻ, പ്രസി ആർപ്പം കുന്നത്ത്, കെ.പി. സുരേഷ് കുമാർ, പി.വി. പത്മാവതി, കെ.ഒ. രാജേഷ്, കെ.സി. രാജൻ എന്നിവർ സംസാരിച്ചു.