headerlogo
politics

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻ പിള്ളയെ മാറ്റി

രാഷ്ട്രപതി ഭവനാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

 ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻ പിള്ളയെ മാറ്റി
avatar image

NDR News

14 Jul 2025 03:22 PM

പനാജി: ഗോവ ഗവർണറായിരുന്ന പി.എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ മിസോറമിൽ ഗവർണറായതിന് പിന്നാലെയാണ് ഗോവ ഗവർണറായി അദ്ദേഹം എത്തുന്നത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. 

     മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു ജനനം. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. രാജ്യസഭയിലെ ഒഴിവുകളിലേയ്ക്ക് നാമനിർദേശം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയത്.

NDR News
14 Jul 2025 03:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents