ബി.ജെ.പി മുൻ പേരാമ്പ്ര മണ്ഡലം സെക്രട്ടറി കെ.സി ശശികുമാറിനെ അനുസ്മരിച്ചു
ബി.ജെ.പി ജില്ലാ സെക്രട്ടറി തറമൽ രാഗേഷ് ഉത്ഘാടനം ചെയ്തു
പേരാമ്പ്ര : ബി.ജെ.പി മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന കെ സി ശശികുമാറിൻ്റെ ആറാം ചരമവാർഷികദിനത്തിൽ ബി.ജെ.പി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. അനുസ്മരണം ബി.ജെ.പി ജില്ലാ സെക്രട്ടറി തറമൽ രാഗേഷ് ഉത്ഘാടനം ചെയ്തു.
പേരാമ്പ്ര വെസ്റ്റ് ഏരിയ പ്രസിഡൻ്റ് കെ.കെ സജീവൻ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഡി. കെ മനു, കെ.എം സുധാകരൻ, എൻ.കെ വത്സൻ, കെ.സി ജയകൃഷ്ണൻ, എം .ജി വേണു, മനോജ് എടവന , ഗോപാലകൃഷ്ണൻ പാറാട്ട് പാറ എന്നിവർ പ്രസംഗിച്ചു.

