വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ച് അരിക്കുളത്ത് യുഡിഎഫ് ധർണ നടത്തി
അവഗണന അവസാനിപ്പിച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

അരിക്കുളം: കച്ചേരി-പടിഞ്ഞാറ് താഴെ റോഡ് ഗതാഗത യോഗ്യമാക്കുക, കല്ല് നാട്ടിക്കൽ അംഗൻവാടിയിൽ കുടിവെള്ളമെത്തിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞറയിൽ താഴെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് ജനറൽ സെക്രട്ടറി സി.കെ.അജീഷ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. കെ.എം അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. അൻവർഷ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി.
ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, യൂസഫ് കുറ്റിക്കണ്ടി, ബഷീർ വടക്കയിൽ, കെ.അഷ്റഫ്, സി.പി സുകുമാരൻ, കെ.എം അബ്ദുൾ സലാം, അമ്മത് പൊയിലങ്ങൽ, ശ്രീധരൻ കണ്ണമ്പത്ത്, ലതേഷ് പുതിയടത്ത്, അനിൽകുമാർ അരിക്കുളം, ഒ.കെ.ചന്ദ്രൻ, കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. യൂസഫ്.എൻ.എം, പി.പി അബ്ദുൾ ഹമീദ്, കെ.പി രാജീവൻ, ബാലകൃഷ്ണൻ പി.കെ, പത്മനാഭൻ പുതിയേടത്ത്, പി.കെ റബീഷ്, കുഞ്ഞമ്മദ് പടിഞ്ഞാറയിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ജമാൽ കാരയാട് സ്വാഗതവും, സീനത്ത് വടക്കയിൽ നന്ദിയും പറഞ്ഞു.