കെ എസ് എസ് പി എ പേരാമ്പ്രയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇ.കെ. ബാലൻ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാഘവൻ നിയോജകമണ്ഡലം സെക്രട്ടറി കണാരൻ മാസ്റ്റർ ട്രഷറർ വി.പി പ്രസാദ് വൈസ് പ്രസിഡന്റ് ശാന്ത നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് പത്മിനി ടീച്ചർ മണ്ഡലം പ്രസിഡന്റുമാരായ പി.എം. രവീന്ദ്രൻ ,വിജയൻ മയൂഖം ,രാജൻ കുന്നത്ത് , കൃഷ്ണ ദാസ് മണ്ഡലം ഭാരവാഹികളായ എ.വത്സലടീച്ചർ സതീഷ്ബാബു, എം എം കുഞ്ഞിരാമൻ, രാധാകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.