എസ്.ഡി.പി.ഐ. പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു
അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം

പൂനൂർ: അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക, എസ്.ഡി.പി.ഐ. ദേശവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സലാം കപ്പുറം, സെക്രട്ടറി മുസ്തഫ എൻ.കെ., സൈനുദ്ദീൻ മച്ചിങ്ങൽ, മുഹമ്മദ് ഇ.കെ., മുസ്തഫ പി.എം. തുടങ്ങിയവർ നേതൃത്വം നൽകി. സലാം കപ്പുറം സംസാരിച്ചു.