കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കാരെ പുറത്താക്കും: അഡ്വക്കേറ്റ് പ്രവീൺകുമാർ
കൊയിലാണ്ടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നഗരസഭ വികസന സെമിനാറും കുറ്റപത്ര പ്രകാശനവും നടത്തി

കൊയിലാണ്ടി: വൻ അഴിമതി നടത്തി ജനങ്ങളെ വിഡ്ഢികളാക്കിയ കൊയിലാണ്ടി നഗരസഭ ഭരണസമിതിക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ''കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് മാത്രം നഗരസഭയിൽ നടത്തിയ അഴിമതിയുടെ തെളിവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുമെന്ന് ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് പ്രവീൺകുമാർ പറഞ്ഞു. മണ്ഡലം മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ വികസന സെമിനാറിന്റെ ഉദ്ഘാടനവും കുറ്റപത്രം പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 30 വർഷത്തെ അഴിമതിയുടെ കണക്കുകൾ കൂടി പരിശോധിച്ചാൽ ക്രമക്കേടിൻ്റെ വ്യാപ്തി വളരെ വലുതാണ്. ഈ അഴിമതിക്കാരെ ജയിലിലാക്കുവാനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് കൂടിയായ പ്രവീൺകുമാർ പറഞ്ഞു. ചടങ്ങിൽ ടി പി കൃഷ്ണൻ അധ്യക്ഷന വഹിച്ചു. രജീഷ് വെങ്കലത്ത് കണ്ടി സ്വാഗതം പറഞ്ഞു. അരുൺ മണമൽ കുറ്റപത്രം വിശദീകരിച്ചു. പ്രവർത്തകർക്കുള്ള പഠന ക്ലാസ് ബാബുരാജ് യു വി നിർവഹിച്ചു. രാമചന്ദ്രൻ മാസ്റ്റർ, അഡ്വക്കേറ്റ് കെ വിജയൻ, രത്നവല്ലി ടീച്ചർ, സുധാകരൻ, അശോകൻ മാസ്റ്റർ, മുരളീധരൻ തോറോത്ത്, വേണുഗോപാലൻ കെ പി, വിനോദ് കുമാർ, ശോഭന വി കെ , തുടങ്ങിയവർ സംസാരിച്ചു.