കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എം എസ് എഫ് കെ.എസ് യു സഖ്യത്തിന് ഉജ്ജ്വലവിജയം
ചെയർപേഴ്സണായി കൊടുങ്ങല്ലൂർ ഗവൺമെൻറ് കോളേജിലെ പി.കെ. ഷിഫാന വിജയിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ്-കെഎസ് യു മുന്നണിക്ക് മികച്ച വിജയം. അഞ്ച് ജനറൽ സീറ്റും പിടിച്ച് എം എസ് എഫ് കെ.എസ് യു സഖ്യം വൻ മുന്നേറ്റം നടത്തി.കൊടുങ്ങല്ലൂർ ഗവൺമെൻറ് കോളേജിലെ എം എസ് എഫ് സ്ഥാനാർത്ഥി പി.കെ. ഷിഫാനയാണ് ചെയർപേഴ്സൺ. ജനറൽ സെക്രട്ടറിയായി എം എസ് എഫിലെ സൂഫിയാൻ വില്ലൻ (,ഫറൂഖ് കോട്ടക്കൽ) വിജയിച്ചു.
45 വർഷം മുൻപ് എസ്എഫ്ഐ- എംഎസ്എഫ് മുന്നണിയിൽ ടി.വി.പി. ഖാസിം ചെയർമാൻ ആയ ശേഷം ഇതാദ്യമായി എം.എസ് എഫ് സ്ഥാനാത്ഥി ചെയർപേഴ്‌സണായി ജയിക്കുന്നത്. വിജയികൾ: ചെയർപേഴ്സൺ- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്-തൃശൂർ), ജനറൽ സെക്രട്ടറി-സൂഫിയാൻ വില്ലൻ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കൽ), വൈസ് ചെയർമാൻ- മുഹമ്മദ് ഇർഫാൻ എ.സി. (എംഎസ്എഫ്), വൈസ് ചെയർമാൻ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു). ചെയർമാൻ, ജനറൽ സെക്രട്ടറി പോസ്റ്റുകളിൽ എംഎസ്എഫ് പ്രതിനിധികൾ ജയിക്കുന്നത് ഇതാദ്യമായാണ്.