headerlogo
politics

കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍

മലപ്പുറത്തിനെതിരെയും വീണ്ടും വിവേചനം ആരോപിച്ച് വെള്ളാപ്പള്ളിയുടെ അധിക്ഷേപം

 കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍, ഈഴവ വിരോധി: വി ഡി സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍
avatar image

NDR News

26 Jul 2025 03:52 PM

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ.കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശനെന്ന് നടേശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ. ഈഴവ വിരോധിയാണ് വി ഡി സതീശന്‍. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ് ഇയാൾ. വി ഡി സതീശന്റേത് സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

       മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട് ചിലര്‍ ഇറങ്ങുകയാണെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. നമുക്ക് ഒരു സ്‌കൂള്‍പോലും തന്നിട്ടില്ല. 

NDR News
26 Jul 2025 03:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents