തലചായ്ക്കാൻ ഒരിടം പദ്ധതി; മഞ്ഞക്കുളത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം നടത്തി
താക്കോൽദാന കർമ്മം മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ നിർവഹിച്ചു

മേപ്പയൂർ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെയും ദേശീയ സേവാഭാരതി കേരളയുടെയും സംയുക്ത സംരംഭമായ 'തലചായ്ക്കാൻ ഒരിടം' പദ്ധതിയിൽ മേപ്പയൂർ മഞ്ഞക്കുളം പുതുശ്ശേരി ഷൈജുവിന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ നിർവഹിച്ചു.
പരിപാടിയിൽ കെ.ടി. മല്ലിനാഥ് കൽപ്പത്തൂർ, സി.പി. ബിജു, കെ.ടി. അബ്ദുൽസലാം, കുഞ്ഞികൃഷ്ണൻ നായർ നമ്പിയത്ത്, രാജഗോപാലൻ പി.വി. തുടങ്ങിയവർ പങ്കെടുത്തു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ. സുനീഷ്‌കുമാർ സേവ സന്ദേശം നൽകി. സേവാഭാരതി ജില്ല ട്രഷറർ വി.എം. മോഹനൻ തലചയ്ക്കാൻ ഒരിടം പദ്ധതി വിശദീകരണം നടത്തി. സേവഭാരതി യൂണിറ്റ് പ്രസിഡന്റ് ടി.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേഷ് മാതൃകൃപ സ്വാഗതവും പ്രമോദ് നാരായണൻ നന്ദിയും പറഞ്ഞു.