നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് പ്ലെയർ റിസ് വിൻ തായാട്ടിനെ അനുമോദിച്ചു
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉപഹാരം കൈമാറി

മേപ്പയൂർ: ഉത്തർപ്രദേശ് ഗാസിയാബാദിൽ വെച്ച് നടന്ന സി.ബി.എസ്.സി. നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ സെവൻ്റീനിൽ ബെസ്റ്റ് പ്ലെയർ ആയി തെരെഞ്ഞെടുത്ത റിസ് വിൻ തായാട്ടിനെ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉപഹാര വിതരണം നടത്തി.
എം.എം. അഷറഫ്, കെ.എം.എ. അസീസ്, ഷാജഹാൻ തായാട്ട്, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ബഷീർ പാറപ്പുറത്ത്, പി.പി. ഹാഷിം, എം.ടി.കെ. അബ്ദുല്ല, ടി.പി. മുനീർ എന്നിവർ സംസാരിച്ചു.