"അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്"-കൊടശ്ശേരിയിൽ യൂത്ത് ലീഗ് സമ്മേളനം
മണ്ഡലം ജനറൽ സെക്രട്ടറി സി. കെ സക്കീർ ഉദ്ഘാടനം ചെയ്തു

അത്തോളി : 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് ' പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന അത്തോളി കൊടശ്ശേരി ശാഖ മുസ് ലിം യൂത്ത് ലീഗ് സമ്മേളനം മണ്ഡലം ജനറൽ സെക്രട്ടറി സി. കെ സക്കീർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ കെ. ടി. കെ ഹമീദ് പ്രമേയ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ടി.കെ ബഷീർ ,ഹാരിസ് തോരായി,ശാഖ ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ ആലയാട്ട്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത് സംസാരിച്ചു. കെ.ടി.കെ മുഹമ്മദ് അസ് ലം സ്വാഗതവും ടി.കെ റിയാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി. ഷാഹുൽ ഹമീദ് (പ്രസി.), ഫഹദ് അബൂബക്കർ, കെ.മുഹമ്മദ് റിഷാൻ, പി.മുഹമ്മദ് റിയാൻ(വൈ.പ്രസി), കെ.ടി.കെ മുഹമ്മദ് അസ്‌ലം (ജന.സെക്ര.), മുഹമ്മദ് സിനാൻ, എൻ.കെ ജെഫിൽ, ഷാമിൽ ഷഹലാസ്(ജോ.സെക്ര.), ടി.കെ നിയാസ് (ട്രഷ.)എന്നിവരെ തെരഞ്ഞെടുത്തു.