തുരുത്തിമുക്ക് ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സയ്യിദ് ഉമർ ബാഫഖി തങ്ങൾ എന്നിവരെയാണ് അനുസ്മരിച്ചത്

മന്ദങ്കാവ് :തുരുത്തിമുക്ക് ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമർ ബാഫഖി തങ്ങളുടെയും അനുസ്മരണ സമ്മേളനം നടന്നു. തുരുത്തി മുക്ക് ലീഗ് ഓഫീസിൽ വെച്ചായിരുന്നു പരിപാടി. മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ചാലിൽ ഇബ്രാഹിം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ സുജ പി ,ആസിഫ് കെപി , ഓ കെ കുഞ്ഞായി, റഷീദ് എൻ കെ ,എംസികെ ആലി, കുഞ്ഞമ്മത് സി കെ , നബിലു വി പി , സജിദ് എൻ കെ , വിവിധ ജിസിസി മേഖലയിലെ കെഎംസിസി ഭാരവാഹികളായ നബിലു റാഷിദ്, നൗഫൽ സി, റംസൽ ഓ കെ , സമീർ കെ എം തുടങ്ങിയവർ സംസാരിച്ചു. റഹീം എൻ സ്വാഗതവും ഷമീർ കെ നന്ദിയും പറഞ്ഞു.