ഹയർ സെക്കൻ്ററി സംരക്ഷണ സദസ്സും, പ്രതിജ്ഞയും നടത്തി
എഫ്.എച്ച്.എസ്.ടി.എ. സംസ്ഥാന കോ - ഓഡിനേറ്റർ നിസാർ ചേലേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു

നടുവണ്ണൂർ: ഹയർ സെക്കൻ്ററി - ഹൈസ്കൂൾ എകീകരണ നടപടികൾ പിൻവലിക്കുക, ഹയർ സെക്കൻ്ററി വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, ഹയർ സെക്കൻ്ററി അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എച്ച്.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഹയർ സെക്കൻ്ററി സംരക്ഷണ സദസ്സും, ഹയർ സെക്കൻ്ററി സംരക്ഷണ പ്രതിജ്ഞയും നടത്തി.
ഹയർ സെക്കൻ്ററി സംരക്ഷണ പ്രതിജ്ഞ എഫ്.എച്ച്.എസ്.ടി.എ. സംസ്ഥാന കോ - ഓഡിനേറ്റർ നിസാർ ചേലേരി ചൊല്ലി കൊടുത്തു. എഫ്.എച്ച്.എസ്.ടി.എ പരിപാടിക്ക് പി. അഖിലേഷ്, ഡോ. കെ. ഷീജ, ടി.ആർ. ഗിരീഷ്, എം.കെ. അസീസ് ഇമാം, കെ.സി. സജ്ന, സചിൻദേവ് എന്നിവർ നേതൃത്വം നൽകി.