ഐ.എൻ.ടി.യു സി. കേരള മോട്ടോർ എംപ്ലോയീസ് കൊയിലാണ്ടിയിൽ പ്രകടനവും, മാർച്ചും നടത്തി
ഡി.സി.സി. എക്സ്ക്യൂട്ടീവ് മെമ്പർ വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും നന്നാക്കി ഗതാഗത യോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോ സർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി ഭരണസമിതി എടുക്കണമെന്ന് ഡി.സി.സി. എക്സ്ക്യൂട്ടീവ് മെമ്പർ വി.വി. സുധാകരൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി മുനിസിപ്പാലിറ്റി യിലെക്ക് ഐ.എൻ.ടി. യു സി കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ധേഹം. ഐ.എൻ.ടി.യു സി. കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് നിഷാദ് മരുതുർ അധ്യക്ഷ്യം വഹിച്ചു.
ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ, സ്വാഗതം പറഞ്ഞു. കോൺഗ്രസ്സ് സൗത്ത്, നോർത്ത് മണ്ഡലം പ്രസിഡന്റുമാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി ഐ.എൻ.ടി.യു സി .നേതാവ് ടി. കെ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവാദൾ കോൺഗ്രസ്സ് മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം ഐ.എൻ ടി.യു. സി. ഭാരവാഹികളായ നൗഫൽ കെ.ടി.നടുവത്തൂർ, കാദർ, ഹാഷിം, ദിൽഷാദ്,സജി തെക്കെയിൽ,വിനയൻ കാഞ്ചന എന്നിവർ നേതൃത്വം നൽകി. ചന്ദ്രൻ നന്ദി പറഞ്ഞു.