കാരശ്ശേരി പഞ്ചായത്ത് ലീഗ് സമ്മേളനം ഉജ്ജ്വല പ്രകടനത്തോടെ സമാപിച്ചു
സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു

കാരശ്ശേരി: കരുത്തു തെളിയിച്ച ശക്തി പ്രകടനത്തോടെ മുസ്‌ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു. നെല്ലിക്കാപ്പറമ്പിൽ നിന്ന് സമ്മേളന സ്ഥലമായ കറുത്ത പറമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറു കണക്കിനാളുകൾ പങ്കുചേർന്നു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. മുസ്ലിംലീഗ് രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും സഹിഷ്ണുതയും സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എം. സുബൈർ ബാബു അധ്യക്ഷനായി.
യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, മലപ്പുറം ജില്ലാപഞ്ചായത്തംഗം പി.വി. മനാഫ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ.പി. ബാബു, നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് സി.കെ. കാസിം, ജന. സെക്രട്ടറി പി.ജി. മുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ, യൂനുസ് പുത്തലത്ത്, സലാം തേക്കും കുറ്റി, ഗസീബ് ചാലൂളി, എം.ടി. സൈദ് ഫസൽ തുടങ്ങിയവർ സംസാരിച്ചു.