ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ; നൊച്ചാട്ട് ഡിവൈഎഫ്ഐ യൂത്ത് മാർച്ചിന് തുടക്കം
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു

വെള്ളിയൂർ: ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ കായണ്ണയിൽ നടക്കുന്ന സമര സംഗമത്തിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്തിൽ നടക്കുന്ന യൂത്ത് മാർച്ചിന് തുടക്കമായി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി അംഗം സ: അനുശ്രീ ചന്ദ്രൻ ആർ അധ്യക്ഷനായി. ജാഥാ ലീഡർ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം എം ജിജേഷ്,ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരൻ, ഡിവൈ എഫ്ഐ മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ് , ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം പി കെ ബിനോഷ്,നൊച്ചാട് നോർത്ത് മേഖലാ സെക്രട്ടറി സനൂപ് തുടങ്ങിയവർ സംസാരിച്ചു.
ജാഥാ മാനേജർ പി പി സമീർ സ്വാഗതവും കല്പത്തൂർ മേഖലാ ട്രഷറർ എൽ എസ് ദേവ് നന്ദിയും പറഞ്ഞു. ഞായർ രാവിലെ ഒമ്പതിന് വായനശാലയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചാത്തോത്ത് താഴെ സമാപിക്കും. ജാഥാ സമാപനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്യും.