മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണം; മുസ്‌ലിം ലീഗ്
പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയതായ് പരാതി

മേപ്പയൂർ: മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മണിക്ക് ഒ.പി അവസാനിക്കും എന്നിരിക്കെ 12.45 ഓടെ പരിശോധന നിർത്തിയതും ഗൗരവമായി കാണേണ്ട വിഷയമാണെന്നും, ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുവാൻ ഇതേവരെ എച്ച്.എം.സി. യോഗം വിളിച്ചു ചേർക്കാൻ പോലും തയ്യാറായിട്ടില്ലെന്നും എത്രയും പെട്ടെന്ന് യോഗം ചേർന്ന് അലംഭാവം കാണിച്ച ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.എം. അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ.ടി. അബ്ദുൽ സലാം, ടി കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.