headerlogo
politics

‘കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്

 ‘കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി
avatar image

NDR News

17 Aug 2025 12:28 PM

തൃശൂർ: കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. “ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീം കോടതിയിലേക്ക് പോകട്ടെ” എന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

      ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാല ചാര്‍ത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

 

 

NDR News
17 Aug 2025 12:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents