മേപ്പയൂരിൽ പഞ്ചായത്തിലെ മികച്ച നെൽ കർഷകനെ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു
മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കർഷക ദിനത്തിൽ മേപ്പയൂർ പഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ താവനയെ കീഴ്പ്പയൂർ വെസ്റ്റ് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശാഖ പ്രസിഡന്റ് നൗഷാദ് കിഴക്കയിൽ, സെക്രട്ടറി മുഹമ്മദ് കൂമുള്ളതിൽ എന്നിവർ ചേർന്ന് മൊയ്തീൻ താവനയെ പൊന്നാട അണിയിച്ചു. ഇല്ലത്ത് അബ്ദുറഹിമാൻ, അസ്സൈനാർ എള്ളയത്തിൽ, കൽഫാൻ കെ.ടി., ഡോ. മുഹമ്മദ് കുളവട്ടുങ്ങൽ എന്നിവർ സംസാരിച്ചു.