ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം; അഡ്വ. ടി. സിദ്ദിഖ്
ഗാന്ധി സ്മൃതി യാത്ര പാക്കനാർ പുരം ഗാന്ധിസദനത്തിൽ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര പാക്കനാർ പുരം ഗാന്ധിസദനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്റ്റൻ പി.എം. നിയാസ്, യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായണൻ, കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, കെ.പി.സി.സി. അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, വി.എം. ചന്ദ്രൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, മുനീർ എരവത്ത്, പി.കെ. രാഗേഷ്, രാജേഷ് കീഴരിയൂർ, ഇ.വി. രാമചന്ദ്രൻ, അച്ചുതൻ പുതിയേടത്ത്, ഡി.സി.സി. അംഗം കെ.പി. വേണുഗോപാൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
നൊച്ചാട് കൽപ്പത്തൂർ വായനശാല, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, എരഞ്ഞിക്കൽ, പുതിയങ്ങാടി, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കോഴിക്കോട് ബീച്ചിൽ സമാപിച്ചു.