നടുവണ്ണൂർ സ്കൂൾ തിരഞ്ഞെടുപ്പിൽ സി പി എം അക്രമം: യു ഡി എഫ് പ്രതിഷേധിച്ചു
യൂത്ത് ലീഗ് ദേശിയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ:നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എസ് എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിന് നേരെ ഡി വൈ എഫ് ഐ - സി ഐ ടി യു ആക്രമണം നടത്തിയെന്ന് ആരോപിച്ച് യു ഡി എഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. പരാജയപ്പെട്ട സി പി എമ്മുകർ ജാള്യത മറക്കാൻ ആക്രമണം അഴിച്ചു വിടുകയായിരുന്നു വെന്ന് നേതാക്കൾ ആരോപിച്ചു.
സംഗമം യൂത്ത് ലീഗ് ദേശിയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. എം സത്യനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രാജീവൻ, എം കെ പരീദ് മാസ്റ്റർ, അഷ്‌റഫ് പുതിയപ്പുറം, ലത്തീഫ് മാസ്റ്റർ, ഫായിസ് നടുവണ്ണൂർ, എം കെ ജലീൽ, എ പി ഷാജി മാസ്റ്റർ, സുഹാജ് നടുവണ്ണൂർ, അക്ബർ അലി, കെ പി പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.