നൊച്ചാട്ട് വോട്ടർ പട്ടികയിൽ വ്യാപകമായി തിരിമറി നടത്തിയെന്ന് ആരോപിച്ച് യൂ ഡി എഫ് പ്രതിഷേധം
കള്ള വോട്ട് ചേർക്കാൻ സെക്രെട്ടറി ഒത്താശ ചെയ്തെന്നും ആരോപണം

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യൂ ഡി എഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഘോരാവോ ചെയ്തു. യഥാർത്ഥ വോട്ടർമാരെ അതത് വാർഡുകളിൽ ചേർക്കുന്നതിന് പകരം പല വാർഡുകളിലും ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറി കൂട്ട് നിൽക്കുന്നുവെന്ന് യൂ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഇരുപതും അതിലധികവും വർഷം സ്ഥലത്ത് നിന്ന് മാറി താമസിക്കുന്നവരെ അതത് വാർഡുകളിലെ വോട്ടർ പട്ടികയിൽ തന്നെ നില നിർത്തുന്നതായും നേതാക്കൾ പറഞ്ഞു.
യൂ ഡി എഫ് പഞ്ചായത്ത് ചെയർമാൻ എസ് കെ ഹസ്സൈനാർ, കൺവീനർ പി എം പ്രകാശൻ, സി കെ അജീഷ്, റഫീഖ് കല്ലോത്ത്, പി സി സിറാജ്, അൻവർ ഷാ നൊച്ചാട്, റഷീദ് ചെക്യ ലത്, പി കെ മോഹനൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.