പേരാമ്പ്രയിൽ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ സംഗമം നടത്തി
നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : ജനാധിപത്യത്തെ ആട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയ്ക്കും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗതയ്‌ക്കുമെതിരെയും, രാജ്യത്താകമാനം നടക്കുന്ന വോട്ടുകൊള്ള യ്‌ക്കെതിരെയും രാഷ്ട്രീയ യുവജനതാ ദൾ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ ഉദ്ഘാടനം ചെയ്തു.
ആർ വൈ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് ചെറുവോട്ട് ആദ്യക്ഷത വഹിച്ചു. നരേഷ് കെ ടി, സി സുജിത്, ബി ടി സുധീഷ്കുമാർ, ഷിബിൻരാജ് ഒ, ഷിജു കെ വി, ബിജു, ഹരീഷ്, ഷിബീഷ്, ഷാജിത്ത് എം, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.