രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണം; രാഷ്ട്രീയ മഹിളാ ജനതാദൾ
പ്രതിഷേധ യോഗം ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എം.കെ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സുജ ബാലുശ്ശേരി, എം.പി അജിത, ഷൈമ കോറോത്ത്, എം.കെ. സതി, ഷീബ ശ്രീധരൻ, ജീജ അനിൽ എന്നിവർ സംസാരിച്ചു. സിന്ധു ശ്രീശൻ, സുനിത, സുധ, സബിത, റജുല എന്നിവർ നേതൃത്വം നൽകി.