ചേമഞ്ചേരിയിൽ ഇന്ന് സിപിഎം പ്രവർത്തകർ ബി.ജെ.പി പ്രവർത്തകനെ അക്രമിച്ചതായി പരാതി
ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കൊയിലാണ്ടി: സിപിഎം അക്രമത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റതായി ആരോപണം. ചേമഞ്ചേരി പഞ്ചായത്ത് ഏരിയാ സെക്രട്ടറി മലയിൽ ജിജു (40) വിനെയാണ് മർദ്ദിച്ച് അവശനാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തോരായി കടവ് പാലം നിർമ്മാണത്തിന്റെ അപാകത ചൂണ്ടികാണിച്ചതിൻ്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ആക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
സിപിഎം നടപടിയിൽ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾ ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ് പോലീസിനോട് ആവശ്യപ്പെട്ടു.