തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം എന്ന് രാഹുൽ മാങ്കോട്ടത്തിൽ;എംഎൽഎ സ്ഥാനത്തു നിന്ന് രാജിയില്ല
ആരോപണം ഉന്നയിക്കുന്നതിനു മുൻപ് അവന്തിക തന്റെ ഫോണിൽ വിളിച്ചു

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുൽ വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിൽ എത്തി തന്നെ കൊടുക്കുന്നതിനുവേണ്ടി പാർട്ടിക്ക് പുറത്തും ഉള്ളിലും ശ്രമം നടക്കുന്നതായി രാഹുൽ ആരോപിച്ചു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അവന്തിക നേരത്തെ തന്നെ വിളിക്കുകയും തന്നെ കൊടുക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നുവെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട. രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്.
പതിവിൽ നിന്ന് വ്യത്യസ്തമായ ശരീരഭാഷയോടും ശബ്ദ നിയന്ത്രണത്തോടെയും ആണ് രാഹുൽ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചു. എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ രാഹുൽ ശ്രമിച്ചില്ല.തനിക്കെതിരെ ആരോപണങ്ങൾ മറുപടി പറയുന്നതിന് പകരം പാർട്ടിയെ തൻ പ്രതിസന്ധിയിലാക്കില്ല എന്നും പാർട്ടി പ്രവർത്തകർ താൻ കാരണം തലകുനിക്കേണ്ടി വരില്ല എന്നും പറയുകയായിരുന്നു.