നടുവണ്ണൂർ പഞ്ചായത്തിൽ സിപിഎം വികസന മുന്നേറ്റ യാത്ര നടത്തി
ടി.പി. ദാമോദരൻ മാസ്റ്ററും ശശി കോലാത്തും നേതൃത്വം നൽകി

നടുവണ്ണൂർ: സി.പി.എം നടുവണ്ണൂർ പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ സമാപിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ടി.പി. ദാമോദരൻ നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ കിഴക്കോട്ടു കടവിൽ നിന്നാണ് ജാഴ തുടങ്ങിയത്. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്കു പുറമെ ഉപലീഡർ യശോദ തെങ്ങിട, പൈലറ്റ് ബി.കെ. ജിജീഷ് മോൻ, മാനേജർ പി. അച്യുതൻ, എൻ. ആലി, പി. വി. ശാന്ത, കെ. സജീവൻ, ലിജി തേച്ചേരി, ധ്യാൻപ്രകീർ, ടി.സി. പ്രദീപൻ എന്നിവർ സംസാരിച്ചു.
സി.പി.എം ഏരിയ കമ്മിറ്റിയംഗം ശശി കോലാത്ത് ലീഡറായ വടക്കൻ മേഖല ജാ ഥ ആനപ്പിലാക്കൂൽ താഴെനിന്ന് ആരംഭിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർക്കു പുറമെ ഉപലീഡർ ശ്രീജ പുല്ലരിക്കൽ, പൈലറ്റ് സി. ബാലൻ, മാനേജർ എൻ. ഷിബീഷ്, ഇ. സുരേഷ്ബാബു, പി.എ. അഭിന ന്ദ് എന്നിവർ സംസാരിച്ചു. കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇരു ജാഥകളും നടുവണ്ണൂർ ടൗണിൽ സമാപിച്ചു. സമാപന സ മ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സി.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അം ഗം പി.കെ. മുകുന്ദൻ, പഞ്ചായത്ത് പ്രസിഡൻ്റ്‌ടി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു. ബി.കെ. ജിജീഷ് മോൻ സ്വാഗതം പറഞ്ഞു.