പിണറായി വിജയനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് ലീഗ് പ്രവർത്തകന്റെ വീട്ടിലേക്ക് സിപിഎം മാർച്ച്
കാപ്പാട് ടൗണിൽ നിന്നാരംഭിച്ച മാർച്ച് വീടിന് മുൻപിൽ പോലീസ് തടഞ്ഞു

കൊയിലാണ്ടി: മുസ്ലിംലീഗ് പ്രവർത്തകൻ കാപ്പാടെ സാദിഖ് അവീറിൻ്റെ വീട്ടിലേക്ക് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ സാദിഖ് അവീർ നിരന്തരം വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കാപ്പാട് ടൗണിൽ നിന്നാരംഭിച്ച മാർച്ച് വീട്ടിന്റെ ഗെയ്‌റ്റിനു മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് ഡി.വൈ. എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് ഉദ്ഘാടനം ചെയ്തു.
കാപ്പാട് മേഖലാ സെക്രട്ടറി എം. രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് ജോ. സെക്രട്ടറി സി ബിജോയ് സംസാരിച്ചു. ശിവപ്രസാദ്, അനൂപ്, കിരൺലാൽ, ശരത് എന്നിവർ നേതൃത്വം നല്‌കി. തുടർന്ന് കാപ്പാട് ടൗണിൽ നടന്ന പൊതുയോഗം സിപിഎം കാപ്പാട് ലോക്കൽ സെക്രട്ടറി എം. നൗഫൽ ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽസുരേഷ്, നദീർ പി കെ എന്നിവർ സംസാരിച്ചു.