പേരാമ്പ്രയിൽ നടക്കുന്ന ഗണേശോത്സവത്തിന് കൊടിയേറി
ബജരംഗദൾ ജില്ലാ സംയോജക് നിഖിൽ പേരാമ്പ പതാക ഉയർത്തി

പേരാമ്പ്ര: ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ നടക്കുന്ന ഗണേശോത്സവത്തിന് കൊടിയേറി. വിനായക ചതുർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു 27 തീയതി രാവിലെ 5 മണിക്ക് ദത്തത്രയ തന്ത്രവിദ്യാപീഠം ആചാര്യൻ ശ്രീ സത്യനാഥ് തന്ത്രിയുടെ കാർമികത്വത്തിൽ വിഗ്രഹം മിഴിതുറക്കൽ അഷ്ടദ്രവ്യ ഗണപതി ഹോമം, സത്സംഗം, ആധ്യാത്മിക സദസ്സ്, രാമായണ പ്രശ്നോത്തരി, തുടങ്ങിയ പരിപാടികളോടെ അഞ്ചുദിവസത്തെ പൂജ കഴിഞ്ഞ് 31 തീയതി വിവിധ പ്രാദേശിക സ്ഥലങ്ങളിൽ നിന്നും വിഗ്രഹങ്ങൾ സംഗമിച്ച് മഹാശോഭയാത്ര മുളിയങ്ങളിൽ നിന്നും പാലേരി തോട്ടത്താംകണ്ടി പുഴയിൽ നിമഞ്ജനം ചെയ്യ്യും.
പതാകദിനത്തിൽ ബജരംഗദൾ ജില്ലാ സംയോജക് നിഖിൽ പേരാമ്പ പതാക ഉയർത്തി ഉദീഷ് വാല്യക്കോട്, പ്രസൂൺ കല്ലോട്, വിഷ്ണു ചേനോളി, സുധീഷ് കുമാർ വാലിക്കോട്, എന്നിവർ സംസാരിച്ചു.