തകർന്നു വീണ തോരായി കടവ് പാലത്തിലേക്ക് യു ഡി എഫ് നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി
മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്തു

അത്തോളി:തോരായി പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുക, പാലം പണിയുടെ മേൽനോട്ട ചുമതലയിൽ വീഴ്ച്ച വരുത്തിയ പി ഡബ്ല്യു ഡി, കെ.ആർ.എഫ്.ബി ക്കെതിരെ നടപടി എടുക്കുക, പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണത്തിനിടെ തകർന്നു വീണ തോരായി കടവ് പാലത്തിലേക്ക് യു ഡി എഫ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. കൊടശേരി നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ അണിനിരന്നു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ വി. കെ രമേശ് ബാബു അധ്യക്ഷനായി.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്‌ദു റഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ,ജൈസൽ അത്തോളി,അജിത് കുമാർ കരുമുണ്ടേരി, കെ.ടി.കെ ഹമീദ്, മമ്മു ഷമാസ് പ്രസംഗിച്ചു. യു ഡി എഫ് പഞ്ചായത്ത് കൺവീനർ ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും വി.ടി.കെ ഷിജു നന്ദിയും പറഞ്ഞു.എൻ.കെ പത്മനാഭൻ, തറോൽ അബ്ദു റഹിമാൻ,കെ.ടി.കെ ബഷീർ,ഇയ്യാങ്കണ്ടി മുഹമ്മദ്, ഹാരിസ് പാടത്തിൽ, സി.കെ റിജേഷ്, വി.എം സുരേഷ് ബാബു, ടി.കെ ദിനേശൻ, കെ.എം അസീസ്, ടി.പി അശോകൻ, വി.പി ഷാനവാസ്,നിസാർ കൊളക്കാട്, എ.കെ ഷമീർ മാസ്റ്റർ,എം.ടി താരിഖ്,ഫൈസൽ ഏറോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.