പി.എം. ചാത്തുകുട്ടി നിസ്വാർത്ഥനായ പൊതു പ്രവർത്തകൻ: ആർ. ഷഹീൻ
പൊതു പ്രവർത്തകർ ചാത്തുകുട്ടിയെ പോലുള്ളവരെ മാതൃകയാക്കണം

കാവുന്തറ: പി.എം ചാത്തു കുട്ടി നിസ്വാർത്ഥനായ പൊതു വിവരങ്ങൾ അറിയാൻപ്രവർത്തകൻ ആയിരുന്നു എന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ പറഞ്ഞു. വാർത്ത മാനകാല പൊതുപ്രവർത്തന രംഗത്ത് പൊതു പ്രവർത്തകർ ജനകീയ ബന്ധം ഉയർത്തി പിടിക്കാൻ ചാത്തുകുട്ടിയെ പോലുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാവുന്തറ മേഖല കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പി.എം. ചാത്തുകുട്ടി അഞ്ചാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയമു പുത്തുർ അദ്ധ്വക്ഷനായി. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സി .കെ . അജീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്കാര സാഹിതി ജില്ല ചെയർമാൻ കാവിൽ പി മാധവൻ, കോൺഗ്രസ്സ് നടുവണ്ണൂർ മണ്ഡലം പ്രസിഡന്റ് എ.പി ഷാജി, യുഡിഎഫ് നടുവണ്ണൂർ പഞ്ചായത്ത് ചെയർമാൻ എം. സത്യനാഥൻ, കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് ട്രഷർ കെ അഷ്റഫ്, അരിക്കുളം മണ്ഡലം സെക്രട്ടറി യൂസഫ് കുറ്റിക്കണ്ടി എന്നിവർ സംസാരിച്ചു. ഇ ' മജീദ് സ്വാഗതവും സി. കെ. പ്രദീപൻ നന്ദിയും പറഞ്ഞു. പുഷ്പ്പർച്ചനയും നടന്നു.