അന്തരിച്ച ലീഗ് നേതാവ് ആർ.കെ. മൂസയെ പേരാമ്പ്ര പൗരാവലി അനുസ്മരിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അനുശോചന പ്രഭാഷണം നടത്തി

പേരാമ്പ്ര: മുതിർന്ന മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെ പ്രമുഖ വ്യാപാരിയുമായ ആർ.കെ മൂസ്സ മുളിയങ്ങലിന്റ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അനുശോചന പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ റസാക്ക് യോഗം ഉദ്ഘാടനം ചെയ്തു. ശമീം അഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പദേരിക്കണ്ടി. വി.എം മനോജൻ, പി.എം പ്രകാശൻ, മുരളി ആയടത്തിൽ, വി.പി അബ്ദുസ്സലാം, ടി.കെ ഇബ്രാഹിം ചാലിക്കര, സാജിദ് നടുവണ്ണൂർ, വി.പി റിയാസ്സുസലാം, ആവള ഹമീദ്, ഹമീദ് വാല്യക്കോട്, പി.സി സിറാജ്, പി.ഹാരിസ്, ചേരമ്പറ്റ മമ്മു എന്നിവർ സംസാരിച്ചു.