headerlogo
politics

ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസ് ആയി ഉയർത്തി അരിക്കുളത്ത് നിലനിർത്തണം

സ്വകാര്യവത്ക്കരണം കേന്ദ്രസർക്കാരിൻറെ മുഖ്യ അജണ്ട : സത്യൻ കടിയങ്ങാട്

 ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസ് ആയി ഉയർത്തി അരിക്കുളത്ത് നിലനിർത്തണം
avatar image

NDR News

28 Aug 2025 01:21 PM

അരിക്കുളം: സമസ്ത മേഖലയും സ്വകാര്യവത്ക്കരിക്കുക എന്ന അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് എതിർത്ത് തോൽപ്പിക്കേണ്ട താണെന്നും കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. നിലവിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അരിക്കുളത്ത് നിന്നും മുത്താമ്പിയിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുളള ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ്ബ് ഓഫീസാക്കി ഉയർത്തി അരിക്കുളത്തു തന്നെ നില നിർത്തണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് കെ.എം. മുഹമ്മദ് അധ്യക്ഷ്യത വഹിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. 

      മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി , ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ നായർ, എസ്. മുരളീധരൻ, യൂസഫ് കുറ്റിക്കണ്ടി, നാസർ ചാലിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. എം.എ. മുഹമ്മദ് കാസിം, എം. കുഞ്ഞായൻ കുട്ടി, പി.എം. രാധ ടീച്ചർ, ടി.ടി. ശങ്കരൻനായർ എന്നിവർ നേതൃത്വം നൽകി.

NDR News
28 Aug 2025 01:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents