കേരളത്തിൽ നടക്കുന്നത് കോർപ്പറേറ്റ് ഭരണം: കാവിൽ പി മാധവൻ
അരിക്കുളം മണ്ഡലം കെ.എസ്.എസ്. പി.എ. വരവേൽപ്പ് പരിപാടി സംഘടിപ്പിച്ചു

കാരയാട്: കേരള മുഖ്യമന്ത്രി കോർപ്പറേറ്റുകളുടെ ദല്ലാളാണെന്നും ജീവനക്കാരേയും പെൻഷൻ കാരേയും ഇതുപോലെ വഞ്ചിച്ച ഒരു സർക്കാർ കേരളത്തിൽ മുൻപുണ്ടായിട്ടില്ലെന്നും സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ പറഞ്ഞു. അരിക്കുളം മണ്ഡലം കെ.എസ്.എസ്. പി.എ. സംഘടിപ്പിച്ച വരവേൽപ്പ് പരിപാടി കാരയാട് എ.എൽ.പി. സ്ക്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. പെൻഷൻകാർക്ക് ക്ഷാമാശ്വാസ കുടിശ്ശികയില്ല. മെഡിസെപ്പ് പകൽക്കൊള്ളയാണ്. ഒരു വീട്ടിൽ ഭർത്താവും ഭാര്യയും പെൻഷണർ ആണെങ്കിൽ രണ്ടു പേരിൽ നിന്നും വിഹിതം പിടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ജനമനസ്സുകളിൽ സ്ഥാനം നഷ്ടപ്പെട്ട സർക്കാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും കെ.സി. ഗോപാലൻ പറഞ്ഞു.കെ.എസ്.എസ്. പി.എ. മണ്ഡലം പ്രസിഡണ്ട് സത്യൻ തലയഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. കെ.എസ്.എസ്. പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ രഘുനാഥ് എഴുവങ്ങാട്ട്, സി.എം. ജനാർദ്ദനൻ, രാമാനന്ദൻ മഠത്തിൽ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. വനിതാ വേദി കൺവീനർ കെ. വല്ലീ ദേവി പുതിയ അംഗങ്ങളെ ആദരിച്ചു. സനൽ മാസ്റ്റർ കവിത അവതരിപ്പിച്ചു. സി.മോഹൻദാസ് സ്വാഗതവും വി.വി.എം. ബഷീർ നന്ദിയും പറഞ്ഞു.