ചാലിക്കരയിൽ ആർ കെ മൂസ അനുസ്മരണം
യോഗത്തിൽ.സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു

ചാലിക്കര. മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗൽഭനുമായ ആർ കെ മൂസ സാഹിബിന്റെ നിര്യാണത്തിൽ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നോച്ചാട് പഞ്ചായത്തിൽ മുസ്ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മൂസ സാഹിബിന്റെ വേർപാട് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യോഗത്തിൽ സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി കെ കെ നാസർ സ്വാഗതം പറഞ്ഞു. ടി കെ ഇബ്രാഹിം എസ് കെ. അസ്സയ്നാർ. കെ അബൂബക്കർ മാസ്റ്റർ സി അബ്ദുള്ള കെ എം ഷാമിൽ കെ കെ ഹാരിസ് എ നാസർ. ആശിഖ്. കെ. തുടങ്ങിയവർ സംസാരിച്ചു.