പേരാമ്പ്രയിൽ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയെ സിപിഎം അനുമോദിച്ചു
ലോക്കൽ സെക്രട്ടറി വി കെ സുനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന തല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര സ്വദേശി ഫോട്ടോഗ്രാഫർ അലീനാ സുരേഷിനെ സി പി എം ലാസ്റ്റ് കല്ലോട് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി.
ലോക്കൽ സെക്രട്ടറി വി കെ സുനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി ഗോവിന്ദൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.. എൽ സി അംഗം രജിത്, ബ്രാഞ്ച് സെക്രട്ടറി കെ.സി. സന്തോഷ്, കെ.പി. രവിന്ദ്രൻ മാസ്റ്റർ, നാരായണ'ൻ മാസ്റ്റർ കുളത്ത് കുന്ന്, ബീന എം.ടി. സുരേഷ് അലീന തുടങ്ങിയവർ സംസാരിച്ചു.