നടുവണ്ണൂരിൽ വനിത ലീഗ് 'എവൈക്കനിങ് പ്രവർത്തക കൺവെൻഷൻ'
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: വനിത ലീഗ് കമ്മിറ്റി നടുവണ്ണൂരിൽ സംഘടിപ്പിച്ച എ വൈക്കനിങ് പ്രവർത്തക കൺ വെൻഷൻ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റിയാണ് കൺവെൻഷൻ സംഘടിപ്പി ച്ചത്. നസീറ ഹബീബ് അധ്യക്ഷം വഹിച്ചു. സംഗമത്തിൽ വനിത ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് ആമിന മുഖ്യപ്രഭാഷണം നടത്തി.
ഇ.പി. ഖദീജ, റംസീന നരിക്കുനി, ബി.വി. സറീന, ആർ.കെ. താഹിറ തുടങ്ങിയവർ സംസാരിച്ചു. ഹാഫിസ്, ടി.കെ ബുഷ്റ, റംല കുന്നുമ്മൽ, ഫാത്തിമ ഷാനവാസ് തുടങ്ങിയ വർ നേതൃത്വം നൽകി. സാജിദ ഉണ്ണികുളം സ്വാഗതവും ബുഷ്റ കുന്നരംവെള്ളി നന്ദിയും പറഞ്ഞു.