കൂരാച്ചുണ്ടിൽ നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ബഹുജന പ്രതിഷേധ സദസ് സംഘടിപ്പിച്ചു
കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മൻജുഷ് മാത്യു ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാക്കിയണിഞ്ഞ ഒരു വിഭാഗം പോലീസുകാർ സിപിഎമ്മിന്റെ ക്വട്ടേഷൻ എടുത്ത് പൊതു പ്രവർത്തകരെ തല്ലിയൊതുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് മുൻപിൽ ആണ് പ്രതിഷേധ പരിപാടി നടന്നത്. കുന്നം കുളത്ത് യൂത്ത്കോൺഗ്രസ് നേതാവ് ശ്രീജിത്തിനെ ലോക്കപ്പിലിട്ട് മർദ്ദിച്ച പോലീസ് ക്രിമിനലുകളെ സർവ്വീസിൽ നിന്ന് പിരുച്ചു വിടുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നടുവണ്ണൂർ ബ്ലോക്ക്, കൂരാച്ചുണ്ട് , കായണ്ണ,കോട്ടൂർ,നടുവണ്ണൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ബഹുജന പ്രതിഷേധ സദസ്സ് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മൻജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. കെ രാജീവൻ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. കെ.എസ് യൂ ജില്ലാ പ്രസിഡണ്ട് വി ടി സൂരജ് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.