എയിംസ് വരേണ്ടത് ആലപ്പുഴയില്‍; തടസം നിന്നാല്‍ സമര രംഗത്തിറങ്ങും: സുരേഷ് ഗോപി
തൃശൂര്‍ കോര്‍പ്പറേഷന്‍ ബിജെപിക്ക് തന്നാല്‍ വികസനം ഉറപ്പാക്കും

തൃശൂര്‍: എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മനസിലുമുളളത് ആലപ്പുഴയാണെന്നും ആലപ്പുഴയിൽ സ്ഥലം തന്നാല്‍ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടുമെന്നും തൃശൂരില്‍ എയിംസ് വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ താന്‍ സമര രംഗത്തിറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആലപ്പുഴയുടെ ദുരിതാവസ്ഥയ്ക്ക് എയിംസ് പരിഹാരമാകും. ആലപ്പുഴയില്‍ സര്‍ക്കാര്‍ തടസം നിന്നാല്‍ തൃശൂരിലേക്ക് എയിംസ് ആവശ്യപ്പെടും. അവിടെയും തടസം നിന്നാല്‍ ഞാന്‍ സമര രംഗത്തിറങ്ങും. തൃശൂര്‍ കോര്‍പ്പറേഷന്‍ ബിജെപിക്ക് തന്നാല്‍ വികസനം ഉറപ്പാക്കും. തൃശൂരില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഉറപ്പുനല്‍കിയിട്ടും പദ്ധതികള്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടില്ല': സുരേഷ് ഗോപി പറഞ്ഞു.