മേപ്പയൂരിൽ വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു
ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തക കൺവെൻഷൻ എ.വി സൗധത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകീട്ട് 4 മണിക്ക് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധറാലിയും തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമവും വൻ വിജയമാക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
യോഗത്തിൽ റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷയായി. മണ്ഡലം വനിതാലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ഹനാസ് നസീർ, എൻ.കെ. ഹാജറ, സി.എം. സോഫിയ, ഷബ്ന സുധീർ, പി.കെ. ജുവൈരിയ, സി.പി. നഫീസ, വി.കെ. റാഫിന, സി.എം. സുബൈദ, സമീറ അഷറഫ് പാലാച്ചിയിൽ എന്നിവർ സംസാരിച്ചു